ETV Bharat / bharat

ഗൗതം ഗംഭീറിനെ കാണ്മാനില്ല; ഡൽഹിയിൽ പോസ്റ്ററുകൾ - ന്യുഡൽഹി

"നഷ്‌ടപ്പെട്ടു, നിങ്ങൾ ഈ വ്യക്‌തിയെ കണ്ടിട്ടുണ്ടോ? ഇൻഡോറിൽ നിന്ന് ജിലേബി കഴിച്ചതിനുശേഷം ഇയാളെ ആരും കണ്ടിട്ടില്ല. ഡൽഹി മുഴുവൻ ഇയാളെ തിരയുകയാണ്" എന്ന കുറിപ്പും ഗംഭീറിന്‍റെ ഒരു ഫോട്ടോയും പോസ്റ്ററിലുണ്ട്.

ഗൗതം ഗംഭീറിനെ കാണ്മാനില്ല; ഡൽഹിയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നു
author img

By

Published : Nov 17, 2019, 4:14 PM IST

ന്യുഡൽഹി: ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി ലോക്സഭാംഗവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് പോസ്റ്ററുകൾ. ഡൽഹിയിലെ ഐടിഒ പ്രദേശത്താണ് ഇന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "നഷ്‌ടപ്പെട്ടു, നിങ്ങൾ ഈ വ്യക്‌തിയെ കണ്ടിട്ടുണ്ടോ? ഇൻഡോറിൽ ജിലേബി കഴിച്ചതിനുശേഷം ഇയാളെ ആരെ കണ്ടിട്ടില്ല. ഡൽഹി മുഴുവൻ ഇയാളെ തിരയുകയാണ്" എന്ന കുറിപ്പും ഗംഭീറിന്‍റെ ഫോട്ടോയും പോസ്റ്ററിലുണ്ട്. ഡൽഹിയിൽ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി സംഘടിപ്പിച്ച വായു മലിനകരണത്തെകുറിച്ചുള്ള ചർച്ചയിൽ ഗംഭീർ പങ്കെടുക്കാത്തതിനെ തുടർന്നാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാതെ ഇൻഡോറിൽ ഗംഭീർ ക്രിക്കറ്റ് ആസ്വദിക്കുന്ന തിരക്കിലാണെന്ന് ആംആദ്‌മി പാർട്ടി വിമർശിച്ചു. മുൻ സഹതാരം വിവിഎസ് ലക്ഷ്‌മണിന്‍റെയും അവതാരക ജതിൻ സപ്രുവിന്‍റെയും കൂടെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജിലേബി കഴിക്കുന്ന ചിത്രങ്ങൾ ഗംഭീർ തന്നെയാണ് പങ്കുവെച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തന്‍റെ പ്രവർത്തികളിലൂടെ ജനങ്ങൾ തന്നെ തിരിച്ചറിയുമെന്നും ഗൗതം ഗംഭീർ ആംആദ്‌മിക്ക് മറുപടി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.