ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. മൂർച്ചയുള്ള വസ്‌തു വായിലേക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 12 വയസുകാരിയാണ് ഹമീർപൂരിൽ ബലാത്സംഗം ചെയ്യപ്പെട്ടത്. അതേ സമയം പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വീട്ടുകാർ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് ടീമുകളായാണ് കേസ് അന്വേഷിക്കുന്നതെന്നും പ്രദേശവാസികളിലേക്കും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹമീർപൂർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
ഉത്തർ പ്രദേശിൽ 12കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - ബലാത്സംഗം
അഞ്ച് ടീമായാണ് അന്വേഷണം തുടരുന്നതെന്നും ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.