ETV Bharat / bharat

യുപിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു - Minor girl raped

ഉനാവോയില്‍ മാര്‍ച്ച് പത്തിനാണ് കുട്ടിയെ പീഡിപ്പിച്ചത്

പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു ഉനാവോ യുപി ലക്നൗ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജ്യോതി നാരായണൻ അഡീഷണല്‍ ഡയറക്ടര്‍ ജെനറല്‍ എസ്.എൻ.സബത്ത് Minor girl raped unnao
യുപിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു
author img

By

Published : Mar 12, 2020, 10:49 AM IST

ലക്നൗ: പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. യുപിയിലെ ഉനാവോയില്‍ മാര്‍ച്ച് പത്തിനാണ് കുട്ടിയെ പീഡിപ്പിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജ്യോതി നാരായണൻ അറിയിച്ചു.

ലക്നൗ സോണിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്.എൻ സബത്ത് ബുധനാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രതിയെ എത്രയും വേഗം കണ്ടെത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്‌ട്യാ പ്രതി അതേ നാട്ടുകാരനോ പെണ്‍കുട്ടിയുടെ കുടുംബത്തെ അടുത്തറിയാവുന്ന വ്യക്തിയോ ആകാമെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അന്വേഷണം ശക്തമാക്കുമെന്നും സബത്ത് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.