ETV Bharat / bharat

തമിഴ്‌നാട്ടില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്നു

author img

By

Published : Mar 21, 2020, 8:48 PM IST

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി ടെറസിന് മുകളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു

Crime story  Chennai girl molested  Class 5 student killed  തമിഴ്‌നാട്  പത്തുവയസുകാരി  തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്നു
തമിഴ്‌നാട്ടില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്നു

ചെന്നൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ് കൊന്നു. ചെന്നൈയിലാണ് സംഭവം. സംഭവത്തില്‍ നിര്‍മാണ തൊഴിലാളിയും പെണ്‍കുട്ടിയുടെ അയല്‍വാസിയുമായ പി.സുരേഷ്(29) നെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കെട്ടിടത്തിന്‍റെ മുകളില്‍ വെച്ച് പീഡിപ്പിച്ചതായും പിന്നീട് താഴേക്ക് വലിച്ചെറിഞ്ഞതായും സമ്മതിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ കുളിക്കാനായി പെണ്‍കുട്ടി വീടിന് പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്താതായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്‍റെ പുറക് വശത്തുനിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.