ലക്നൗ: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ആറ് മാസം മുമ്പാണ് സച്ചിൻ എന്ന പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരൻ സോനു ഗൌതം കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
പെൺകുട്ടിയുടെ സാന്നിധ്യത്തിലാണ് പിതാവിനെ ഇയാൾ ഭീഷണി പെടുത്തിയത്. സംഭവത്തിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സോനു ഗൌതമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സഹോദരൻ സച്ചിൻ ജയിലിലാണ്.