ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഖത്തർ വിദേശകാര്യമന്ത്രിക്ക് നന്ദി അറിയിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്ത് ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിനാണ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്‌ദുൽ അസീസ് അൽ താനിക്ക് ജയ്‌ശങ്കർ നന്ദി അറിയിച്ചത്. ഇന്ത്യൻ പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിന് ഖത്തർ വിദേശകാര്യ മന്ത്രിക്ക് നന്ദി അറിയിക്കുന്നു, ഇത്തരം സന്ദർഭങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുമെന്നും ജയ്‌ശങ്കർ ട്വിറ്ററിൽ കുറിച്ചു.
-
A cordial conversation with FM @MBA_AlThani_ of #Qatar. Discussed our #coronavirus experiences. Thanked him for taking care of the Indian community. Such challenging times will only further strengthen our friendship.
— Dr. S. Jaishankar (@DrSJaishankar) April 24, 2020 " class="align-text-top noRightClick twitterSection" data="
">A cordial conversation with FM @MBA_AlThani_ of #Qatar. Discussed our #coronavirus experiences. Thanked him for taking care of the Indian community. Such challenging times will only further strengthen our friendship.
— Dr. S. Jaishankar (@DrSJaishankar) April 24, 2020A cordial conversation with FM @MBA_AlThani_ of #Qatar. Discussed our #coronavirus experiences. Thanked him for taking care of the Indian community. Such challenging times will only further strengthen our friendship.
— Dr. S. Jaishankar (@DrSJaishankar) April 24, 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി മാർച്ചിൽ ചർച്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യങ്ങളെക്കുറിച്ചും അതിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. ഖത്തറിലെ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും സുരക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം ഉറപ്പ് നൽകി. ഖത്തറിൽ ഇതുവരെ 7,765 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേർ മരിച്ചു.