ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് ന്യൂഡൽഹിയിലെത്തിയത്. ഉച്ചക്ക് ശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടക്കും. ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം ശക്തമാക്കുന്നത് ചർച്ചാവിഷയമാകുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.
തീവ്രവാദം, എച്ച്‌വൺ ബി വിസ, അഫ്ഗാനിസ്ഥാൻ, ഇറാൻ, വ്യാപാര പ്രശ്നങ്ങൾ, ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ എന്നീ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമാകും. അമേരിക്കൻ ആഢംബര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തുന്ന ഉയർന്ന നികുതിയെ തുടർന്ന് വ്യാപാര സൗഹൃദ പട്ടികയിൽ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. ജപ്പാനിലെ ഒസക്കയിൽ നടക്കുന്ന ജി 20 ഉച്ചക്കോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ന്യൂഡൽഹിയിലെത്തിയത്
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് ന്യൂഡൽഹിയിലെത്തിയത്. ഉച്ചക്ക് ശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടക്കും. ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം ശക്തമാക്കുന്നത് ചർച്ചാവിഷയമാകുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.
തീവ്രവാദം, എച്ച്‌വൺ ബി വിസ, അഫ്ഗാനിസ്ഥാൻ, ഇറാൻ, വ്യാപാര പ്രശ്നങ്ങൾ, ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ എന്നീ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമാകും. അമേരിക്കൻ ആഢംബര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തുന്ന ഉയർന്ന നികുതിയെ തുടർന്ന് വ്യാപാര സൗഹൃദ പട്ടികയിൽ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. ജപ്പാനിലെ ഒസക്കയിൽ നടക്കുന്ന ജി 20 ഉച്ചക്കോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
https://www.indiatoday.in/india/story/mike-pompeo-visit-bilateral-talks-us-sanctions-h1b-visa-india-us-relations-1556161-2019-06-25
https://www.ndtv.com/india-news/mike-pompeo-to-meet-pm-narendra-modi-foreign-minister-s-jaishankar-in-delhi-10-points-2059298?pfrom=home-topscroll
Conclusion: