ലക്നൗ: ഡൽഹിയിൽ നിന്ന് വീട്ടിലെത്തിയ തൊഴിലാളി ഹോം ക്വാറന്‍റൈനിലായിരിക്കെ ആത്മഹത്യ ചെയ്‌തു. മെയ് 15നാണ് ഇയാൾ ഭാര്യയോടൊപ്പം തിരികെ വീട്ടിലെത്തിയത്. ഉത്തർപ്രദേശിലെ ഭാമൗര ഗ്രാമത്തിലാണ് സംഭവം. ഡൽഹിയിൽ ഒരു ഫാക്‌ടറിയിൽ ദിവസവേതന തൊഴിലാളിയായിരുന്നു മരിച്ചയാളെന്നും ഭക്ഷണത്തിന്‍റെ അപര്യാപ്‌തയെപ്പറ്റി തർക്കമുണ്ടായതിന് ശേഷമാണ് ഇയാൾ തൂങ്ങി മരിച്ചതെന്നും അടുത്ത ബന്ധു പറഞ്ഞു.
ഭാര്യ പുറത്ത് പോയ സമയത്താണ് ആത്മഹത്യ ചെയ്‌തതെന്നും മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇയാൾ വിഷാദാവസ്ഥയിലായിരുന്നെന്ന് മുൻ ഗ്രാമത്തലവൻ ബ്രിജ് ബിഹാരി തിവാരി അഭിപ്രായപ്പെട്ടു.