ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗണില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ആളുകളുടെയും സേവനങ്ങളുടെയും പുതിയ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
പുതിയ മാർഗ നിർദേശങ്ങളിൽ റിസർവ് ബാങ്ക്, റിസർവ് ബാങ്ക് നിയന്ത്രിത ധനവിപണി, പേ ആൻഡ് അക്കൗണ്ട് ഓഫീസർമാർ, സിഎജിയുടെ ഫീൽഡ് ഓഫീസർമാർ, പെട്രോളിയം ഉൽപന്നങ്ങൾ, സപ്ലൈ ചെയിൻ, ഫോറസ്റ്റ് സ്റ്റാഫ് എന്നിവരെ ലോക്‌ഡൗണിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ചരക്ക് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നവർ, കൽക്കരി ഖനന പ്രവർത്തനങ്ങൾ, ഡല്‍ഹി ആസ്ഥാനമായുള്ള റസിഡന്‍റ് കമ്മിഷണർമാരുടെ ഉദ്യോഗസ്ഥർ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ കസ്റ്റംസ് ക്ലിയറൻസും ഒഴിവാക്കിയിട്ടുണ്ട്.
മൃഗശാല, നഴ്‌സറികൾ, വനപാലകർ, അഗ്നിശമന സേന, പട്രോളിങ്, ഇതിനായുള്ള അവശ്യ ഗതാഗതം, കുട്ടികൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, നിരാലംബരായ സ്ത്രീകൾ എന്നിവരുടെ വീടുകളുടെ പ്രവർത്തനത്തിനായി സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ, വിധവകൾ, നിരീക്ഷണ ഭവനങ്ങൾ, പെൻഷൻ സേവനം എന്നിവയും ഒഴിവാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളില്‍ പറയുന്നു.