ന്യൂ ഡൽഹി: ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സുന്നി വഖഫ് ബോർഡിന് നൽകാനുള്ള അഞ്ച് ഏക്കർ ഭൂമി കണ്ടെത്തുക, രാമക്ഷേത്ര നിർമാണത്തിനും മറ്റുമായുള്ള ട്രസ്റ്റ് രൂപീകരിക്കുക എന്നിവയാണ് ഉദ്യോഗസ്ഥരുടെ ചുമതല.
വഖഫിനായി നാല് സ്ഥലങ്ങൾ അയോധ്യ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. തർക്കഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന ട്രസ്റ്റ് രൂപീകരിക്കാനും വഖഫ് ബോർഡിന് ഭൂമി നൽകാനുമുള്ള വിധി നവംബർ ഒമ്പതിനാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.