ETV Bharat / bharat

ഭക്ഷ്യക്ഷാമം പരിശോധിക്കാൻ നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം - shortage of food

2005ലെ ദുരന്തനിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് അവശ്യ സേവനങ്ങളുടെയും അഭാവം ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യക്ഷാമം അവശ്യവസ്തുക്കൾ എംഎച്ച്എ സംസ്ഥാനം 2005ലെ ദുരന്തനിവാരണ നിയമം MHA states rumours shortage of food essential commodities
ഭക്ഷ്യക്ഷാമം, അവശ്യവസ്തുക്കൾ എന്നിവയുടെ അഭ്യൂഹങ്ങൾ പരിശോധിക്കാൻ എംഎച്ച്എ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
author img

By

Published : Mar 25, 2020, 12:31 PM IST

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും കുറവാണെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ആശങ്കകൾ വേണ്ടന്നും സമാധാനപരമായി ഇരിക്കാനും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യതയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

2005ലെ ദുരന്തനിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ഭക്ഷണത്തിന്‍റേയും മറ്റ് അവശ്യ സേവനങ്ങളുടെയും അഭാവം ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിൽ, ഭക്ഷണം, മെഡിക്കൽ, സിവിൽ സപ്ലൈസ്, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉചിതമായ നടപടികൾ എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണകൂടങ്ങളും കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.