ന്യൂഡൽഹി: കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ മെട്രോ ട്രെയിൻ സർവീസുകളും മാർച്ച് 31 വരെ നിർത്താന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെട്രോ ട്രെയിൻ കോർപ്പറേഷനുകൾക്കും മാനേജിങ് ഡയറക്ടർമാർക്കും നിർദേശം നൽകി. ജനത കർഫ്യൂ വേളയിൽ മെട്രോ സർവീസുകൾ താൽകാലികമായി നിർത്തിവച്ചു. ഇതിന്‍റെ തുടർച്ചയായാണ് ഇത് ചെയ്യുന്നതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്ര പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിലൂടെ കൊവിഡ് 19നെ ചെറുക്കാൻ കഴിയുമെന്നും ദുർഗ ശങ്കർ മിശ്ര ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ മെട്രോ ട്രെയിൻ സർവീസുകൾ മാർച്ച് 31 വരെ നിർത്തി - Metro
കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്