ശ്രീനഗര്‍: എട്ടു മാസത്തെ വീട്ടുതടങ്കലില്‍ നിന്നും കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ ഇന്ന് മോചിപ്പിച്ചേക്കും. ഉത്തരവ് റദ്ദാക്കുകയും ശേഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മെഹബൂബ മുഫ്‌തിയെ മോചിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2005 ആഗസ്റ്റ് 5 നാണ് മെഹബൂബ മുഫ്‌തി, മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള എന്നിവരോടൊപ്പം തടങ്കലിലാകുന്നത്.
സംസ്‌ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളെ തടങ്കലിലാക്കിയത്. ഈ മാസം തുടക്കത്തില്‍ തന്നെ ഫറൂഖ് അബ്‌ദുള്ളയെ മോചിപ്പിച്ചിരുന്നു. എന്നാല്‍ മകന്‍ ഒമര്‍ അബ്‌ദുള്ളയെ ചൊവ്വാഴ്‌ചയാണ് തടങ്കലില്‍ നിന്നും മോചിപ്പിച്ചത്.