ETV Bharat / bharat

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത് മെഹ്ബൂബ മുഫ്ത്തി

author img

By

Published : Oct 29, 2019, 9:49 AM IST

ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തുന്ന യൂറോപ്യന്‍ യൂണിയന്‍റെ 28 അംഗ പ്രതിനിധി സംഘം കശ്മീര്‍ ജനതയെ സന്ദര്‍ശിക്കുമെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത് മെഹ്ബൂബ മുഫ്ത്തി

ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ന് സന്ദര്‍ശിക്കാനെത്തുന്ന യൂറോപ്യന്‍ യൂണിയന്‍ സംഘത്തെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി സ്വാഗതം ചെയ്തു. പ്രതിനിധിസംഘത്തിന് ജനങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായും പൊതുപ്രവര്‍ത്തകരുമായും സംവദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഹ്ബൂബ മുഫ്ത്തി പറഞ്ഞു. കശ്മീരിനും ലോകത്തിനുമിടയിലുള്ള ഇരുമ്പുമറ നീക്കം ചെയ്യേണ്ടതുണ്ടെന്നും മുഫ്തി ട്വിറ്ററില്‍ കുറിച്ചു. രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കളെ കശ്മീർ താഴ്‌വര സന്ദർശിക്കാൻ അനുവദിക്കാത്തതിനെതിരെയും അവര്‍ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍. ഈ മാസം ആദ്യം യു.എസ് സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി അദ്ദേഹത്തിന്‍റെ അപേക്ഷ നിരസിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.