ഹൈദരാബാദ്: സമൂഹത്തില്‍ നിലനിന്നുപോരുന്ന പുരുഷ മേല്‍ക്കോയ്‌മയെ തച്ചുടച്ചുകൊണ്ട് സ്‌ത്രീകള്‍ പുതിയകാലത്ത് മുന്നോട്ട് വരികയാണ്. എല്ലാ മേഖലകളിലും സ്‌ത്രീകള്‍ ഇന്ന് കടന്നുവരികയാണ്. നിലവിലുള്ള വ്യവസ്ഥിതികളെ ചോദ്യം ചെയ്‌ത് കൊണ്ട്, അത്തരത്തില്‍ സ്‌ത്രീ സമൂഹത്തിന് മാതൃകയാവുകയാണ് ഡോക്‌ടര്‍ സീമ റാവു. അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ഡോക്‌ടര്‍ സീമ റാവുവിനെ വായനക്കാര്‍ക്ക് മുന്നില്‍ ഇടിവി ഭാരത് പരിചയപ്പെടുത്തുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാന്‍ഡോ പരിശീലകയാണ് ഡോക്‌ടര്‍ സീമ റാവു. രണ്ട് പതിറ്റാണ്ട് മുന്നേ തന്നെ ഈ രംഗത്തെ സ്ഥിര സാന്നിധ്യമാണ് സീമ റാവു. ഇന്ത്യന്‍ സായുധ സേന, പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്ന് 20,000 സൈനികര്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളുവെന്നും ആഗ്രഹിക്കുന്നത് നേടാനായി ഈ ജീവിതം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ഡോക്‌ടര്‍ സീമ റാവു സ്‌ത്രീ സമൂഹത്തോട് വിളിച്ചു പറയുന്നു.