മീററ്റ് : കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വെടിയേറ്റു. മീററ്റ് സ്വദേശിയായ ഷാക്കിബിനാണ് പരിക്കേറ്റത്. ഒരു വർഷം മുമ്പ് പഞ്ചാബ് സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിൽ നിന്ന് പിസ്റ്റൾ തട്ടിയെടുത്തശേഷം ഷാകിബ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ വനപ്രദേശത്ത് ഒളിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹം കഴിക്കാൻ ആഗ്രഹിച്ച 23 കാരിയെ കൊലപ്പെടുത്തുകയായിരുന്നു ഇയാൾ. രണ്ട് കൈകളും തലയുമില്ലാത്ത സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ വർഷം ജൂൺ 13നാണ് പ്രദേശത്തെ ലോഹിയ ഗ്രാമത്തിലെ വയലിൽ നിന്ന് കണ്ടെത്തിയത്. ഷക്കീബിനൊപ്പം സഹോദരൻ മുസാറത്ത്, അച്ഛൻ മുസ്കീം, സഹോദരിമാരായ രേഷ്മ, ഇസ്മത്ത്, സുഹൃത്ത് അയാൻ എന്നിവരെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തു.