ETV Bharat / bharat

യു.പിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചു

ശംലി ജില്ലയിലെ ചേരിയില്‍ കൊവിഡ് സാമ്പിളെടുക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആക്രമം നേരിടേണ്ടി വന്നത്. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടു.

Medical team attacked in Shamli  Corona sample testing  Uttar Pradesh  Health Department  കൊവിഡ് പരിശോധനക്കെത്തിയ മെഡിക്കല്‍ സംഘത്തിന് ആക്രമണം  കൊവിഡ് 19  കൊവിഡ് സാമ്പിള്‍ പരിശോധന  Shamli  corona test  covid 19
യുപിയില്‍ കൊവിഡ് സാമ്പിളെടുക്കാനെത്തിയ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം
author img

By

Published : Nov 20, 2020, 3:45 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് പരിശോധന നടത്താനെത്തിയ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം. ശംലി ജില്ലയിലെ ദേവ ബസ്‌തി പ്രദേശത്തെ ചേരിയില്‍ കൊവിഡ് സാമ്പിളെടുക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആക്രമം നേരിടേണ്ടി വന്നത്.

യുപിയില്‍ കൊവിഡ് സാമ്പിളെടുക്കാനെത്തിയ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം

അരവിന്ദ് എന്ന യുവാവാണ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തത്. കാര്‍ ഡ്രൈവര്‍ക്ക് വടി കൊണ്ട് മര്‍ദനമേല്‍ക്കുകയും ചെയ്‌തു. ആരോഗ്യപ്രവര്‍ത്തകരായ എല്‍ ടി നകുല്‍, നഴ്‌സ് റിതു, കാര്‍ ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടു.

ഡോ മീനാക്ഷി ദിമാന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കൊറോണ ടെസ്റ്റ് ക്യാമ്പൈയിനിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ ചേരി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡോ മീനാക്ഷി ദിമാന്‍റെ നേതൃത്വത്തില്‍ പരിശോധന വ്യാപിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.