ലഖ്‌നൗ: ദലിത് ഉദ്യോഗസ്ഥനെ മർദ്ദിച്ച ബിജെപി എംപിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിഎസ്‌പി മേധാവി മായാവതി. ഇത്തരം പെരുമാറ്റം ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. റവന്യൂ ഓഫീസർ അരവിന്ദ് കുമാറിനെ ബിജെപിയുടെ കനൗജ് എംപി സുബ്രത് പതക്കും അനുയായികളും ചൊവ്വാഴ്ച മർദ്ദിച്ചു. ഇതിനെതിരെ ട്വിറ്ററിലാണ് മായാവതി വിമര്‍ശം ഉന്നയിച്ചത്. ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ മുഖ്യമന്ത്രി ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു.
-
1. उत्तर प्रदेश के कन्नौज जिले में अपनी ईमानदारी से ड्यूटी कर रहे एक दलित तहसीलदार के साथ अभी हाल ही में, वहाँ के बीजेपी सांसद ने, जो मार-पीट व दुर्व्यवहार आदि किया है, यह अति शर्मनाक है। 1/3
— Mayawati (@Mayawati) April 9, 2020 " class="align-text-top noRightClick twitterSection" data="
">1. उत्तर प्रदेश के कन्नौज जिले में अपनी ईमानदारी से ड्यूटी कर रहे एक दलित तहसीलदार के साथ अभी हाल ही में, वहाँ के बीजेपी सांसद ने, जो मार-पीट व दुर्व्यवहार आदि किया है, यह अति शर्मनाक है। 1/3
— Mayawati (@Mayawati) April 9, 20201. उत्तर प्रदेश के कन्नौज जिले में अपनी ईमानदारी से ड्यूटी कर रहे एक दलित तहसीलदार के साथ अभी हाल ही में, वहाँ के बीजेपी सांसद ने, जो मार-पीट व दुर्व्यवहार आदि किया है, यह अति शर्मनाक है। 1/3
— Mayawati (@Mayawati) April 9, 2020
നിയമങ്ങൾ ലംഘിക്കുന്ന ചില പദ്ധതികൾക്ക് അനുമതി നൽകാൻ പതക് സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം വിസമ്മതിച്ചപ്പോൾ ബിജെപി എംപി ഫോണിൽ അധിക്ഷേപിക്കുകയും പിന്നീട് അനുയായികൾക്കൊപ്പം വസതിയിലെത്തി മർദ്ദിക്കുകയും ചെയ്തുവെന്ന് റവന്യൂ ഓഫീസര്‍ ആരോപണം ഉന്നയിച്ചിരുന്നു. പാവപ്പെട്ടവർക്കിടയിൽ ശരിയായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും തന്‍റെ അനുയായികളോട് മോശമായി പെരുമാറിയെന്നുമാണ് ബിജെപി എംപി പതകിന്‍റെ വിശദീകരണം. സംഭവത്തില്‍ എംപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.