ലക്‌നൗ: മഥുരയിൽ ഓയിൽ ടാങ്കർ ഗുഡ്‌സ് ട്രെയിനിലും ബൈക്കിലും ഇടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം റെയിൽപ്പാളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ട് ബൈക്കുകളും തകർന്നു. അലിഗറിൽ നിന്ന് മഥുര റിഫൈനറിയിലേക്ക് പോകുന്ന ഒഴിഞ്ഞ ഓയിൽ ടാങ്കറിനാണ് അപകടം സംഭവിച്ചത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ടാങ്കർ മഥുരയിലേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പാളം തകരാറിലായതിനാൽ ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ്. തീ ഉണ്ടാകാൻ സാധ്യതയുള്ള വസ്‌തുക്കളൊന്നും ട്രാക്കിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഫയർ ടീമും റിഫൈനറിയുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രാക്ക് വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. ടാങ്കറിന്‍റെ പിൻഭാഗം ബൈക്കുമായി കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്.