ETV Bharat / bharat

മണിശങ്കര്‍ അയ്യര്‍ കുറ്റവാളിയെന്ന് നരസിംഹ റാവു - നരസിംഹറാവു

ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സ്നേഹിക്കുന്നു.

narasimha-rao  mani sankar ayyer  നരസിംഹറാവു  മണിശങ്കര്‍ അയ്യര്‍
മണിശങ്കര്‍ അയ്യര്‍ കുറ്റവാളിയെന്ന് നരസിംഹ റാവു
author img

By

Published : Jan 15, 2020, 6:13 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്‍റെ മോദി വിരുദ്ധ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് നരസിംഹ റാവു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരവധിത്തവണയായി അനാവശ്യമായി മണിശങ്കര്‍ ആക്ഷേപിക്കുകയാണ്. മണിശങ്കര്‍ അയ്യര്‍ കുറ്റവാളിയാണ്. ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സ്നേഹിക്കുന്നുവെന്നും നരസിംഹ റാവു പറഞ്ഞു.

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ചൊവ്വാഴ്ച ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചത്. അവർക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചു. എല്ലാവരുടെയും പുരോഗതിക്കായി ഞങ്ങള്‍ ഉണ്ടായിരിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാൽ അവർ എന്താണ് ചെയ്തത്? അവര്‍ നാശം വിതക്കുകയല്ലേ ചെയ്തത്. നിങ്ങള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. നിങ്ങൾക്ക് മാത്രമേ അദ്ദേഹത്തെ നീക്കം ചെയ്യാൻ കഴിയൂ എന്നായിരുന്നു പ്രതിഷേധത്തില്‍ സംസാരിച്ച മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.