ഗാസിയാബാദ് : ഭാര്യയേയും മക്കളെയും വീട്ടിൽ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് സംഭവം. ധീരജ് ത്യാഗി(27), ഭാര്യ കാജൽ ത്യാഗി, മക്കളായ ഏക്ത, ധ്രുവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ധീരജ് ത്യാഗി ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയി അയച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.