ബെംഗളൂരു: കർണാടകയിലെ ഹസ്സനിൽ മദ്യശാലയിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊന്നു. ഓഗസ്റ്റ് ഒൻപത് രാത്രി ഹസ്സൻ ജില്ലയിലെ ഹൊളനരസിപുര പട്ടണത്തിന്‍റെ ബസ് സ്റ്റാൻഡിന് പിന്നിലാണ് സംഭവം. രമേശ് (42) എന്നയാളാണ് മരിച്ചത്. മരിച്ച രമേശ് പ്രതി മെഹബൂബിനെ മദ്യശാലയിൽ വെച്ച് ആക്രമിച്ചിരുന്നു. തുടർന്ന് മെഹബൂബ് വഴിയിൽ ഒളിച്ചിരുന്ന് രമേശിനു നേരെ പ്രട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 10നാണ് മരണവിവരം പുറം ലോകം അറിയുന്നത്. തുടർന്നുള്ള അന്വേഷത്തിൽ ഓഗസ്റ്റ് 22നാണ് സിസിടിവി വഴി പ്രതിയെ പിടികൂടുന്നത്. തികഞ്ഞ പുകവലിക്കാരനും മദ്യപാനിയുമായിരുന്ന രമേഷ് തന്‍റെ പണം മുഴുവൻ മദ്യപാനത്തിനായാണ് ചെലവഴിച്ചിരുന്നത്. തുടർന്ന് കുടുംബം ഇയാളെ ഉപേക്ഷിച്ചിരുന്നു.
വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ തീകൊളുത്തി കൊന്നു - മെഹബൂബ്
മരിച്ച രമേശ് പ്രതി മെഹബൂബിനെ മദ്യശാലയിൽ വെച്ച് ആക്രമിച്ചിരുന്നു. തുടർന്ന് മെഹബൂബ് വഴിയിൽ ഒളിച്ചിരുന്ന് രമേശിനു നേരെ പ്രട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു.