ETV Bharat / bharat

ഉത്തർപ്രദേശിൽ കടുവ ആക്രമണത്തിൽ ഒരു മരണം - വനം വകുപ്പ്

കാട്ടിലേക്ക് ഗ്രാമീണരുടെ പ്രവേശനം പരിശോധിക്കുന്നതിനായി ക്യാമറ സ്ഥാപിക്കാനും കിടങ്ങ് കുഴിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Man killed  Man killed by tiger  Man killed by tiger in Dudhwa Reserve  Man killed by tiger in Dudhwa Reserve in Lakhimpur Kheri  Lakhimpur Kheri  ലക്‌നൗ  uttarpradesh  കടുവ ആക്രമണത്തിൽ ഒരു മരണം  ഉത്തർപ്രദേശിൽ കടുവ ആക്രമണം  ദുധ്വ ടൈഗർ റിസർവ്  വനം വകുപ്പ്  കടുവ ആക്രമണം
ഉത്തർപ്രദേശിൽ കടുവ ആക്രമണത്തിൽ ഒരു മരണം
author img

By

Published : Oct 26, 2020, 12:16 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദുധ്വ ടൈഗർ റിസർവിന്‍റെ (ഡിടിആർ) ബഫർ വനത്തോട് ചേർന്നുള്ള ഗ്രാമത്തിൽ കന്നുകാലികളെ മേയാൻ പോയ അവധേഷ് യാദവാ(32)ണ് കടുവയ്ക്കിരയായത്.

ഈ മാസത്തെ കടുവ ആക്രമണത്തിന്‍റെ മൂന്നാമത്തെ ഇരയാണ് അവധേഷ് യാദവ്. നേരത്തെ, ദുജ്‌വയിലെ സിംഗാഹി വനമേഖലയ്ക്ക് സമീപം മജ്‌റ പുരവ് ഗ്രാമത്തിലെ അറുപതുക്കാരനെയും കടുവ ആക്രമിച്ചിരുന്നു. യാദവിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ കടുവയുടെ കാലടയാളങ്ങളും പരിക്കുകളുടെ സ്വഭാവവുമാണ് കടുവ ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കുറച്ച് ദിവസം മുൻപ് ഒരു കടുവയെയും അതിന്‍റെ കുട്ടികളെയും ഈ പ്രദേശത്ത് ഗ്രാമവാസികൾ കണ്ടെത്തിയിരുന്നു.

കന്നുകാലികള്‍ മേയുന്നതിനിടയിൽ യാദവ് ഒരു കുളത്തിനടുത്തായി ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനിരയായ യാദവിന്‍റെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തി കടുവയുടെ നേരെ കല്ലെറിഞ്ഞെങ്കിലും ഗുരുതരമായി പരിക്കേറ്റ യാദവ് മരണത്തിന് കീഴടങ്ങിയിരുന്നു. കാട്ടിലേക്ക് ഗ്രാമീണരുടെ പ്രവേശനം പരിശോധിക്കുന്നതിനായി ക്യാമറ സ്ഥാപിക്കാനും കിടങ്ങ് കുഴിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.