ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരൻ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തി. ചിദംബരം വിഒസി നഗര്‍ സ്വദേശിയായ അൻബലഗൻ (21)എന്നയാളാണ് കൊല്ലപ്പെട്ടത്. അരങ്കനാഥൻ സ്ട്രീറ്റിൽ താമസിക്കുന്ന 16 വയസുകാരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടിയുടെ വീട്ടുകാര്‍ ഇക്കാര്യം അറിയുകയും ചെയ്‌തു. തുടര്‍ന്ന് പെൺകുട്ടി പ്രണയ ബന്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് യുവാവിനെ അറിയിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ അൻബലഗനെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച ശേഷം പെൺകുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പ്രതികളും സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
പതിനേഴുകാരന്‍ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തി - Man killed by the brother of his Girl friend
പെൺകുട്ടിയുടെ വീട്ടിലെത്തിയ അൻബലഗനെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു