ന്യൂഡൽഹി: ജ്വല്ലറിക്ക് നേരെ വെടിവച്ച സംഘത്തിലെ ഒരാളെ ഡൽഹി പൊലീസിന്‍റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ജജ്ജർ സ്വദേശി ഹരീഷ് എന്നയാളാണ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഷാർപ് ഷൂട്ടർ ആണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, കാർ മോഷണം, ജ്വല്ലറി കവർച്ച എന്നീ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാളിൽ നിന്ന് പിസ്റ്റളും മോഷ്ടിച്ച ഒരു ബൈക്കും കണ്ടെടുത്തു. ജ്വല്ലറി ആക്രമണത്തില്‍ നേരത്തെ പിടിയിലായ സേഥി, കപിൽ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജൂൺ 23ന് ഡൽഹിയിലെ പ്രമുഖ ജ്വല്ലറികളായ പിസി ജ്വല്ലേഴ്‌സ്, ഗഹാന ജ്വല്ലേഴ്‌സ് എന്നിവിടങ്ങളിൽ കവർച്ചനടത്തിയ സംഭവത്തിലാണ് ഹരീഷിനെ പിടികൂടിയത്. നവാഡയിലെ പ്രോപ്പർട്ടി ഡീലറുടെ ഓഫീസിലേക്ക് വെടിവച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
ഡൽഹിയിൽ ജ്വല്ലറിക്ക് നേരെ വെടിവച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ - ജ്വല്ലറി കവർച്ച
ക്രിമിനൽ പശ്ചാത്തലമുള്ള ഹരീഷ് ഷാർപ് ഷൂട്ടർ ആണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, കാർ മോഷണം, ജ്വല്ലറി കവർച്ച എന്നീ കേസുകളിൽ പ്രതിയാണ് ഇയാള്‍