ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ സ്വര്‍ണം മോഷ്ടിച്ച കേസിൽ 40കാരൻ അറസ്റ്റിൽ. റാണി ബാഗിൽ താമസക്കാരനായ സുരേന്ദർ എന്നയാളാണ് അറസ്റ്റിലായത്. ദീപാലി ചൗക്കിൽ നിന്ന് മധുബൻ ചൗക്കിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇയാളെ പൊലീസ് കൈകാണിച്ചെങ്കിലും നിറുത്തിയില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് ബൈക്കിനെ പിന്തുടര്‍ന്ന് സുരേന്ദറിനെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഇയാളിൽ നിന്ന് ഒരു പിസ്റ്റളും രണ്ട് വെടിയുണ്ടകളും അഞ്ച് സ്വർണ മാലകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സുരേന്ദര്‍ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.