ETV Bharat / bharat

ഭൂമി തർക്കത്തേത്തുടർന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുണ്ട (27), ഭാര്യ സുമി മുണ്ട (25), മകൾ മലാനി മുണ്ട (7), മകൻ മാര മുണ്ട (5) എന്നിവരാണ് മരിച്ചത്

സഹോദരെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാവ്  ഭൂമി തർക്കം  റൂർക്കേല
ഭൂമി തർക്കത്തേത്തുടർന്ന് സഹോദരെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാവ്
author img

By

Published : Feb 16, 2020, 9:02 PM IST

റൂർക്കേല: രണ്ട് കുട്ടികളെയടക്കം നാല് പേരെ കൊലപ്പെടുത്തിയ യുവാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. കാളു എന്ന 22കാരനാണ് പൊലീസിൽ കീഴടങ്ങിയത്. ശനിയാഴ്ച ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ് സംഭവം. ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രഥമിക നിഗമനം. കാണ്ടെ മുണ്ട (27), ഭാര്യ സുമി മുണ്ട (25), മകൾ മലാനി മുണ്ട (7), മകൻ മാര മുണ്ട (5) എന്നിവരാണ് മരിച്ചത്.

സഹോദരനുമായി വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് വിട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത കാളു കോടാലിയുമായി തിരിച്ചത്തിയാണ് ഇവരെ ആക്രമിച്ചത്. ഭർത്താവിനെ കാളു മർദിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവേയാണ് സുമി മുണ്ട കൊല്ലപ്പെടുന്നത്. പൊലീസിൽ കീഴടങ്ങിയ പ്രതിയെ ഞായറാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.