ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദര ഭാര്യയെ വെടിവെച്ചുകൊന്നതിനുശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബിസോളി സ്വദേശിയായ രാഹുലാണ്(24) തൂങ്ങി മരിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വെച്ച് ഇയാള്‍ സഹോദര ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ് പറയുന്നു. പ്രാരംഭാന്വേഷണത്തില്‍ കുടുംബ തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്ന് കരുതുന്നതായി എഎസ്‌പി സുരേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.