ലഖ്‌നൗ: ഉത്തർപ്രദേശിൽ 60 വയസുകാരനും 65 വയസുകാരനും കുഴൽക്കിണറിൽ അകപ്പെട്ടു. അലൈപൂർ പീറ്റ് ഭോളേശ്വർ ഗ്രാമത്തിലെ അഷ്‌റഫ് (65), നന്ദൻ രജ്‌പുത് (60) എന്നിവരാണ് കുഴൽക്കിണറിൽ അകപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ജെസിബി മെഷീനുകളുടെ സഹായത്തോടെ നാല് മണിക്കൂറിലധികം രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദൻ രജ്‌പുത് മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. അഷ്‌റഫ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് കൂട്ടിചേർത്തു. അതേസമയം, പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.
കുഴൽക്കിണർ അപകടം: വൃദ്ധൻ മരിച്ചു
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.