ETV Bharat / bharat

ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ - മദംഗീർ കൊലപാതകം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു മദംഗീർ സ്വദേശിയായ വിനയ് എന്ന യുവാവിന്‍റെ മരണം സംബന്ധിച്ച് മദൻ മോഹൻ മാളവ്യ ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചത്

ഡൽഹി കൊലപാതകം മദംഗീർ കൊലപാതകം Madangir murder
ഡൽഹി
author img

By

Published : Jun 10, 2020, 8:37 PM IST

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ മദംഗീർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു മദംഗീർ സ്വദേശിയായ വിനയ് എന്ന യുവാവിന്‍റെ മരണം സംബന്ധിച്ച് മദൻ മോഹൻ മാളവ്യ ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചത്. മരിച്ചയാളുടെ ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു അംബേദ്കർ നഗർ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്.

മദംഗീറിലെ രാഹുൽ ശർമ, സോനു കാൻഡി, ലവ്‌ലി, ലാവേഷ്, റോബിൻ, ഹേമന്ത് എന്നിവരും മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരുമാണ് കൊലപാതകത്തിന് പിന്നിലെന്ന് യുവാവിന്‍റെ സഹോദരൻ ആരോപിച്ചിരുന്നു. സംഭവസമയത്ത്‌ വെടിവെപ്പ് നടന്നിരുന്നതായും ഇയാൾ പൊലീസിൽ അറിയിച്ചിരുന്നു. മുമ്പ് കൊലപാതകക്കേസിൽ പ്രതിയായിരുന്ന വിനയുമായുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.