കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശിയ പൗരത്വ രജിസ്റ്ററിനെതിരെയും കൊൽക്കത്തയിൽ തൃണമൂൽ ഛത്ര പരിഷത്ത് നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . വിദ്യാർഥികൾ സമരരംഗത്തിറങ്ങിയപ്പോള്‍ അവരെ പൊലിസ് തല്ലിയൊതുക്കുകയാണെന്നും സമരം വിദ്യാര്‍ഥികളുടെ അവകാശമാണെന്നും മമത പറഞ്ഞു.
കൊൽക്കത്തയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോദിയെ കണ്ടശേഷമാണ് പ്രതിഷേധ പ്രകടനത്തിൽ മമത പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമം ഒരിക്കലും നടപ്പാക്കാൻ നമ്മൾ അനുവദിക്കില്ലെന്ന് താൻ മോദിയെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.