കൊൽക്കത്ത: സംസ്ഥാനത്ത് കർഷകർക്കിടയിൽ തൃണമൂൽ കോൺഗ്രസിന് നിലനിൽപ്പ് ഇല്ലാതാകുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി കിസാൻ യോജന നടപ്പിലാക്കുന്നതെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ . ബംഗാളിൽ ''കൃഷക് സുരക്ഷ അഭിയാൻ '' പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കിസാൻ യോജന ബംഗാളിൽ നടപ്പിലാക്കാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ സർക്കാർ അംഗീകരിക്കാത്തതാണ് കർഷകർക്കിടയിൽ ടിഎംസിയ്‌ക്ക് നിലനിൽപ്പ് നൽകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹത്വയിലാരംഭിച്ച കർഷക റാലി മമത ബാനർജി സർക്കാരിന്‍റെ ദിവസങ്ങൾ എണ്ണിത്തുടങ്ങിയെന്നും നദ്ദ കൂട്ടിച്ചേർത്തു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ കർഷകർക്ക് വേണ്ട ആനുകൂല്യങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.