ഭുവനേശ്വർ: ഒഡീഷയിൽ പത്രപ്രവർത്തകയെയും ക്യാമറ പേഴ്‌സണിനെയും ആക്രമിച്ച സംഭവത്തിൽ എസ്‌പ്ലനേഡ് മാളിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ജീവനക്കാരിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇരുവരും അക്രമം നേരിട്ടത്. ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ മാളിന് മുമ്പിൽ പ്രതിഷേധവുമായി ഇരുവരും മുന്നോട്ട് പോകവെയാണ് പൊലീസ് നടപടി.
അനധികൃത പാർക്കിങ് ഫീ ശേഖരണത്തിനെതിരെ മാധ്യമപ്രവർത്തകയായ സ്വാതി ജേനയും ക്യാമറ പേഴ്‌സണും ചേർന്ന് വാർത്ത കൊടുക്കാൻ ശ്രമിക്കവെയാണ് ഷോപ്പിങ് മാൾ ജീവനക്കാരിൽ നിന്നും അക്രമമുണ്ടായത്. അറസ്റ്റിനോടനുബന്ധിച്ച് സഹീദ് നഗർ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.