ഭുവനേശ്വർ: ഒഡീഷയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്. സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 18 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 39 ആയി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
എല്ലാ ജനങ്ങളും സാമൂഹിക അകലം പാലിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.