മുംബൈ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ കുരങ്ങിനെ വേട്ടയാടി കൊന്ന് തിന്ന കേസില്‍ രണ്ട് പേരെ വനംവകുപ്പ് അധികൃതർ പിടികൂടി. ജുന്നാർ വനമേഖലയിലെ ധലേവാഡിക്ക് സമീപമാണ് സംഭവം. ഏകനാഥ് അശ്വലെ (29), ഗണപത് ഹിലാം (40) എന്നിവരാണ് ലങ്കൂര്‍ ഇനത്തില്‍പെട്ട കുരങ്ങിനെ വേട്ടയാടുകയും മാംസം കഴിക്കുകയും ചെയ്‌തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ടിലെ വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. കുറ്റക്കാരണെന്ന് കണ്ടെത്തിയാല്‍ പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയില്‍ കുരങ്ങിനെ വേട്ടയാടിയ രണ്ട് പേരെ പിടികൂടി
ഏകനാഥ് അശ്വലെ (29), ഗണപത് ഹിലാം (40) എന്നിവരാണ് ലങ്കൂര്‍ ഇനത്തില്‍പെട്ട കുരങ്ങിനെ വേട്ടയാടുകയും മാംസം കഴിക്കുകയും ചെയ്‌തത്.