മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ 11,147 കേസുകൾ റിപ്പോർട്ട് ചെയ്തു. 266 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ചിട്ടുണ്ട്. 8860 പേർ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
148,150 സജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4,11,798 ആയി ഉയർന്നു.