മുംബൈ:ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറ്റു മുതിർന്ന മുതിർന്ന നേതാക്കൾക്കൊപ്പം ഇന്ന് വൈകീട്ട് അഞ്ചിന് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണും. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഏറ്റവും വലിയ ഒറ്റ കക്ഷിയെ ക്ഷണിക്കണം എന്ന് അഭ്യര്‍ത്ഥിക്കാനാണ് കൂടിക്കാഴ്ചയെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു.
ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാന കാലാവധി രണ്ടര വർഷവും, മന്ത്രിസഭാ വകുപ്പുകൾ തുല്യമായി പങ്കിടണമെന്ന രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ശിവസേനയുടെ ഈ നീക്കം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും രണ്ടര വർഷ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേനയും കടുംപിടുത്തത്തിലാണ്. അതിനിടെ റൗത്ത് തനിക്ക് സന്ദേശം അയച്ചിരുന്നതായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ പറഞ്ഞിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 288 അംഗ നിയമസഭയിൽ ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്.
ശിവസേന നേതാവ് സഞ്ജയ് റൗത്തും മുതിർന്ന നേതാക്കളും ഇന്ന് ഗവർണറെ കാണും
ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാന കാലാവധി രണ്ടര വർഷവും, മന്ത്രിസഭാ വകുപ്പുകൾ തുല്യമായി പങ്കിടണമെന്ന രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ശിവസേനയുടെ ഈ നീക്കം.
മുംബൈ:ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറ്റു മുതിർന്ന മുതിർന്ന നേതാക്കൾക്കൊപ്പം ഇന്ന് വൈകീട്ട് അഞ്ചിന് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണും. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഏറ്റവും വലിയ ഒറ്റ കക്ഷിയെ ക്ഷണിക്കണം എന്ന് അഭ്യര്‍ത്ഥിക്കാനാണ് കൂടിക്കാഴ്ചയെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു.
ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാന കാലാവധി രണ്ടര വർഷവും, മന്ത്രിസഭാ വകുപ്പുകൾ തുല്യമായി പങ്കിടണമെന്ന രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ശിവസേനയുടെ ഈ നീക്കം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും രണ്ടര വർഷ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേനയും കടുംപിടുത്തത്തിലാണ്. അതിനിടെ റൗത്ത് തനിക്ക് സന്ദേശം അയച്ചിരുന്നതായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ പറഞ്ഞിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 288 അംഗ നിയമസഭയിൽ ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്.
https://www.aninews.in/news/national/politics/maharashtra-shiv-sena-leader-sanjay-raut-to-meet-governor-on-monday-at-5-pm20191103231121/
Conclusion: