മുംബൈ: മഹാരാഷ്‌ട്രയില്‍ ചൊവ്വാഴ്‌ച കൊവിഡ് ബാധിതരായ 12 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. ഇന്ന് മരിച്ചവരില്‍ ആറ് പേര്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ പുനെയില്‍ നിന്നും ഒരാള്‍ വീതം നാഗ്‌പൂര്‍, സതാര, മിറഭയന്തര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും ആണ്. സതാര സ്വദേശി അമേരിക്കയില്‍ നിന്നും വന്നയാളാണ്. ബാക്കിയുള്ളവര്‍ രോഗികളുമായി ഉണ്ടായിരുന്ന സമ്പര്‍ക്കത്തെ തുടര്‍ന്ന് കൊവിഡ് 19 ബാധിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് 19; മഹാരാഷ്‌ട്രയില്‍ ഇന്ന് 12 മരണം - COVID-19 deaths
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 12 മരണം