മുംബൈ: മഹാരാഷ്‌ട്രയില്‍ 6364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1,92,990 ആയി. 198 പുതിയ കൊവിഡ് മരണങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 8,376 ആയി. വെള്ളിയാഴ്‌ച 3,515 പേര്‍ രോഗമുക്തി നേടി. രോഗമുക്തരായവരുടെ എണ്ണം 1,04,687 ആയി. സംസ്ഥാനത്ത് ഇതുവരെ 10,49,277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം ഭേദമായവരുടെ നിരക്ക് 54.24 ശതമാനവും മരണനിരക്ക് 4.34 ശതമാനവുമാണ്.
5,89,448 പേർ ഹോം ക്വറന്‍റൈനിലും 42,371 പേര്‍ ആശുപത്രികളിലും ക്വറന്‍റൈനിലുണ്ട്. മുംബൈയിൽ 1,338 പേര്‍ക്കും പൂനെ 698, ഔറംഗബാദ് 175 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ കണക്കനുസരിച്ച് മുംബൈയിൽ 1,372 പുതിയ കേസുകളും 73 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.