മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 3721 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 135796 ആയി. ഇന്ത്യയൊട്ടാകെ 425282 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് ഇവിടെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത് 6283 പേര്‍ക്കാണ്.
മുംബൈയില്‍ മാത്രം ഇന്ന് 1098 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67586 ആയി. മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു. മരണസംഖ്യ 3737 ആയി.
തിങ്കളാഴ്ച സംസ്ഥാനത്ത് 1962 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 67706 പേരാണ് രോഗവിമുക്തരായത്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 61793 പേരാണ് ചികിത്സയിലുള്ളത്.