മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ, വാർധ ജില്ലകളിൽ വെട്ടുകിളികൾ ഓറഞ്ച് വിളകൾക്കും പച്ചക്കറിത്തോട്ടങ്ങൾക്കും കേടുപാടുകൾ വരുത്തുന്നു. വെട്ടുകിളികൾ നാഗ്പൂർ ജില്ലയിലെ കറ്റോളിലെ ഫെട്രി, ഖങ്കാവോൺ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ പ്രവേശിച്ചതായി ഡിവിഷണൽ ജോയിന്‍റ് അഗ്രികൾച്ചർ ഡയറക്ടർ രവി ഭോസ്‌ലെ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. കറ്റോളിയിൽ ഓറഞ്ച് സീസൺ ആണ്. വെട്ടുകിളി ആക്രമണമുണ്ടായാൽ കർഷകർ രൂക്ഷമായ പ്രതിസന്ധിയാകും നേരിടേണ്ടി വരിക.
കാർഷർ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്തോടെ ചെടികളിലും വയലുകളിലും കീടനാശിനികളും രാസവസ്തുക്കളും തളിക്കാൻ തുടങ്ങിയിട്ടുണ്ട്. കോട്ടണ്‍, മുളക് കൃഷികൾക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്.