ETV Bharat / bharat

മഹാരാഷ്ട്രയില്‍ കണക്കില്‍ പെടാത്ത 53.46ലക്ഷം രൂപ പിടികൂടി - താനെ ഫ്ലാറ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 53.46 ലക്ഷം രൂപ പിടിച്ചെടുത്തു.

താനെയിലെ ഫ്ലാറ്റില്‍ നിന്നാണ് പണം പിടി കൂടിയത്. പരിശോധനാ സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്ന എന്‍.സി.പി എംഎൽഎ അറസ്റ്റില്‍

റെയ്ഡിൽ കണക്കിൽപ്പെടാത്ത 53.46 ലക്ഷം രൂപ പിടിച്ചെടുത്തു
author img

By

Published : Oct 19, 2019, 4:17 AM IST

Updated : Oct 19, 2019, 8:26 AM IST

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ താനെയിൽ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 53.46 ലക്ഷം രൂപ പിടിച്ചെടുത്തു. പരിശോധന നടക്കവേ ഫ്ലാറ്റിൽ ഉണ്ടായിരുന്ന മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും എൻ‌സി‌പി അംഗവുമായ രമേശ് കദത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. താനെയിലെ ഗോഡ്ബന്ദറിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും ചേർന്ന് റെയ്ഡ് നടത്തിയതെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ദിലീപ് ഷിൻഡെ പറഞ്ഞു. പൊലീസും തെരഞ്ഞെടുപ്പ് സംഘവും ഫ്ലാറ്റ് മുദ്രവെച്ചു. ഫ്ലാറ്റിന്‍റെ ഉടമ രാജു ഖരെയും അറസ്റ്റിലായി. ഒക്ടോബർ 21 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്, ഒക്ടോബർ 24ന് വോട്ടെണ്ണൽ നടക്കും.

Intro:Body:

International Story

Conclusion:
Last Updated : Oct 19, 2019, 8:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.