ETV Bharat / bharat

മുംബൈയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് ഉദ്ദവ് താക്കറെ

author img

By

Published : May 9, 2020, 8:20 AM IST

സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ മുംബൈ പൊലീസ് പ്രാപ്‌തമാണെന്ന് ആഭ്യന്തര മന്ത്രി.

Uddhav Thackeray  Home Minister Anil Deshmukh  COVID-19 cases in Maharashtra  COVID-19 outbreak  COVID-19 infection  COVID-19 pandemic  ഉദ്ദവ് താക്കറെ  മുംബൈയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് ഉദ്ദവ് താക്കറെ  കൊവിഡ് 19
മുംബൈയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്രയിലെ മുംബൈയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യം സംസ്ഥാനത്തിനില്ലെന്നും താന്‍ ഇതുവരെ ചെയ്‌തതെല്ലാം ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞു. എല്ലാവരും അച്ചടക്കം പാലിച്ചാല്‍ മതിയാകുമെന്നും സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ 11000ത്തിലധികം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.

സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ മുംബൈ പൊലീസ് പ്രാപ്‌തമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിശ്വസിക്കരുതെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കിയിട്ടുണ്ട്. 18000ത്തോളം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 3250 രോഗികള്‍ ഇതുവരെ രോഗവിമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.