ETV Bharat / bharat

ജ്യോതിരാതിത്യ സിന്ധ്യയെ ആക്ഷേപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ സിന്ധ്യ അപമാനിക്കപ്പെട്ടുവെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി

ജ്യോതിരാതിത്യ സിന്ധ്യ  ബി.ജെ.പി  കോണ്‍ഗ്രസ്  അമിത് ഷാ  നരേന്ദ്രമോദി  രാജ്യസഭാ തെരഞ്ഞെടുപ്പ്
കൂറുമാറ്റം; സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
author img

By

Published : Mar 12, 2020, 10:47 AM IST

ഭോപാല്‍ (മധ്യപ്രദേശ്): കൂറുമാറ്റത്തില്‍ ജ്യോതിരാതിത്യ സിന്ധ്യയെ ആക്ഷേപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയെ പ്രധാനമന്ത്രിയോ അമിത് ഷായോ സ്വാഗതം ചെയ്തില്ല. സന്ധ്യയെ സ്വാഗതം ചെയ്തുകൊണ്ട് നരേന്ദ്രമോദിയോ അമിത് ഷായോ ഒരു ട്വീറ്റ് പോലും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ സിന്ധ്യ അപമാനിക്കപ്പെട്ടു. ഗ്വാളിയാറിലെ രാജകുടുംബത്തില്‍ ജനിച്ച സിന്ധ്യ 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. സിന്ധ്യയുടെ മഹാരാജാവാണെന്നും അദ്ദേഹത്തിന്‍റെ ചരിത്രം രാജചരിത്രമാണെന്നും കഴിഞ്ഞി ദിവസം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.

ബുധനാഴ്ച്‌യാണ് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. നരേന്ദ്രമോദിയുമായും അമിത് ഷായുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സിന്ധ്യ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം പത്രിക സമര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.