ETV Bharat / bharat

മന്ത്രവാദം നടത്തുന്നതായി സംശയം, അയല്‍വാസിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി - Maharashtra's crime news

തന്‍റെ ഭാര്യയുടെ മേല്‍ അയല്‍വാസിയായ സ്ത്രീ മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി കൊലനടത്തിയതെന്ന് കല്യാൺ താലൂക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബാലാജി പന്ധ്രെ പറഞ്ഞു

woman
woman
author img

By

Published : Jul 30, 2020, 1:42 PM IST

മുംബൈ: മന്ത്രവാദം നടത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയെ മുപ്പത്തഞ്ചുകാരന്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. പ്രതിയുടെ ഭാര്യ എട്ട് ദിവസം മുമ്പ് കല്യാൺ താലൂക്കിലെ ആപ്റ്റി ഗ്രാമത്തില്‍ വെച്ച് മരിച്ചിരുന്നു. തന്‍റെ ഭാര്യയുടെ മേല്‍ അയല്‍വാസിയായ സ്ത്രീ മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി കൊലനടത്തിയതെന്ന് കല്യാൺ താലൂക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബാലാജി പന്ധ്രെ പറഞ്ഞു.

പ്രതി കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ ഭൂമിതര്‍ക്കം നിലനിന്നിരുന്നുവെന്നും ഇത് കൊലപാതകത്തിന് കാരണമായോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.