മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ആറ് ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച്ച രാത്രി പത്ത് മണിയോടെ ഖരടി ഗ്രാമത്തിലെ ഫഡ്‌കെ പാഡയിലെ ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായതായും മിനിറ്റുകൾക്കുള്ളിൽ തീ സമീപത്തുള്ള മറ്റ് ഗോഡൗണിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ ജി എം സാൽകെ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്‌ട്രയിൽ ആക്രി ഗോഡൗണുകളിൽ തീപിടിത്തം - ആക്രി ഗോഡൗണുകളിൽ തീപിടിത്തം
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.