മുംബൈ: മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,257 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്‌ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,69,883 ആയി. കൂടാതെ 181 രോഗികൾക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 7,610 ആയി ഉയർന്നു. ഒരു ദിവസം അയ്യായിരത്തിലധികം കേസുകൾ തുടർച്ചയായി സ്ഥിരീകരിച്ച നാലാം ദിവസമാണ് തിങ്കളാഴ്ച. അതേസമയം ഒടുവിൽ 2,385 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 88,960 ആയി.
മഹാരാഷ്‌ട്രയില്‍ നാലാം ദിനവും 5,000 കടന്ന് കൊവിഡ് രോഗികൾ - Maharashtra latest news
181 പുതിയ മരണങ്ങളാണ് സംസ്ഥാനത്ത് ഒടുവിൽ സ്ഥിരീകരിച്ചത്