മുംബൈ: കൊവിഡ് പരിശോധനാ ഫലം വൈകിപ്പിച്ചതിനാല്‍ സംസ്ഥാനത്തെ ഒരു സ്വകാര്യ ലാബിന്‍റെ പ്രവർത്തനം നിരോധിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി മഹാരാഷ്‌ട്രയിൽ ആകെ എട്ട് സ്വകാര്യ ലാബുകളാണ് ഉള്ളത്. ഇതിൽ ഒരു ലാബ് കൃത്യസമയത്ത് പരിശോധനാ ഫലം നൽകിയില്ല. തുടര്‍ന്ന് കൊവിഡ് ടെസ്റ്റിൽ നിന്നും ലാബിനെ ഒഴിവാക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് അറിയിച്ചു. ഇതിന് പുറമെ, ഇവർ നൽകുന്ന ഫലങ്ങൾ വീണ്ടും സർക്കാരിന്‍റെ കീഴിലുള്ള ലബോറട്ടറികളിൽ പരിശോധിക്കേണ്ടതായി വരുന്നുവെന്നും അതിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കാറുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ബാക്കിയുള്ള ഏഴ് ലബോറട്ടറികളുടെ പ്രവർത്തനം തുടരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ സര്‍ക്കാര്‍ ലാബുകൾ പ്രവർത്തനം ആരംഭിക്കുമെന്നും രാജേഷ് ടോപ്പ് ഉറപ്പുനൽകി.
കൊവിഡ് ഫലം വൈകിപ്പിച്ച സ്വകാര്യലാബിന്‍റെ പ്രവര്‍ത്തനം നിരോധിച്ചു
കൃത്യസമയത്ത് പരിശോധനാ ഫലം നൽകാത്തതിനെ തുടർന്ന് കൊവിഡ് ടെസ്റ്റിൽ നിന്നും ഒരു ലാബിനെ ഒഴിവാക്കിയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് അറിയിച്ചു