11.52 am
- വാദം പൂര്‍ത്തിയായി. ഉത്തരവ് നാളെ രാവിലെ 10.30ന്
11.45 am
- സര്‍ക്കാരുണ്ടാക്കാൻ പിന്തുണയുണ്ടെന്ന് ത്രികക്ഷി സഖ്യം. ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സിങ്‌വി. വിശ്വാസ വോട്ടെടുപ്പിന് മാത്രമായി നിയമസഭ വിളിച്ചു ചേര്‍ക്കണം
- പിന്തുണ കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്‌തത്. അജിത് പവാറിന്‍റെ കത്ത് ബിജെപിക്ക് പിന്തുണ നല്‍കാനുള്ളതല്ല
11.35 am
- സത്യവാങ്മൂലം പിൻവലിക്കുന്നുവെന്ന് മനു അഭിഷേക് സിങ്‌വി. ബിജെപി അഭിഭാഷകൻ എതിര്‍ത്തതിനെ തുടര്‍ന്നാണ് നടപടി.
11.25 am
- 154 എംഎല്‍എമാരുടെ ഒപ്പുള്ള സത്യവാങ്‌മൂലം കപില്‍ സിബല്‍ സമര്‍പ്പിച്ചു. ഭൂരിപക്ഷം ആര്‍ക്കെന്ന് ഈ രേഖ വ്യക്തമാക്കും.
- അജിത് പവാര്‍ നല്‍കിയത് യഥാര്‍ഥ കത്തല്ല.
- 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം. പ്രോടെം സ്‌പീക്കറെയും സുപ്രീംകോടതി തീരുമാനിക്കണം.
11.15 am
- അജിത് പവാറിന് പിന്തുണയറിയിച്ച് നല്‍കിയ കത്ത് ഹാജരാക്കി. നിയമസഭ കക്ഷിനേതാവായി തന്നെ തെരഞ്ഞെടുത്തെന്ന് കത്തില്‍. പിന്തുണ കത്ത് നിയമപരമായും ഭരണഘടനാപരമായും ഉള്ളതെന്നും എൻസിപി താനാണെന്ന് അജിത് പവാര്‍. നവംബര്‍ 22ന് ഫഡ്‌നാവിസ് നല്‍കിയ കത്താണ് ഹാജരാക്കിയത്.
11.05 am
- വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുകുള്‍ റോഹ്തഗി. എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറെന്നും റോഹ്തഗി
- ഹാജരാക്കിയ രേഖകള്‍ വ്യാജമല്ല. പ്രശ്‌നം പവാര്‍ കുടുംബത്തിലെ തര്‍ക്കം മാത്രമെന്നും ശരദ് പവാര്‍ കുതിരക്കച്ചവടം നടത്തുന്നുവെന്നും മുകുള്‍ റോഹ്തഗി.
11.00 am
- ഗവര്‍ണര്‍ ക്ഷണിച്ച നടപടിയിലേക്ക് കടക്കുന്നില്ലെന്ന് കോടതി
- മുന്നിലുള്ള വിഷയം വിശ്വാസ വോട്ടെടുപ്പ് മാത്രമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന
- വിശ്വാസ വോട്ടെടുപ്പില്‍ കോടതി മുൻപും ഇടപെട്ടിട്ടുണ്ട്.
10.58 am
- സര്‍ക്കാര്‍ രൂപീകരിക്കാൻ ഫഡ്‌നാവിസിന് ഭൂരിപക്ഷമുണ്ട്. അത് തെളിയിക്കാനുള്ള രേഖകളുമുണ്ടെന്ന് മുകുള്‍ റോത്തഗി
- ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഗവര്‍ണര്‍ ക്ഷണിച്ച കത്തും ഹാജരാക്കി.
10.54 am
- സര്‍ക്കാര്‍ രൂപീകരണം സാധൂകരിക്കുന്ന മൂന്ന് കത്തുകളുണ്ടെന്ന് ബിജെപി അഭിഭാഷകൻ
10.42 am
- കേസിന്‍റെ പശ്ചാത്തലം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിക്കുന്നു
- ആര്‍ക്കും വ്യക്തിപരമായ ഭൂരിപക്ഷമില്ല. തൂക്കു സഭയുടെ സാഹചര്യമില്ലെന്നും തുഷാര്‍ മേത്ത
- കേന്ദ്രസർക്കാരിന് വേണ്ടിയാണ് തുഷാർ മേത്ത ഹാജരായത്
- ഗവര്‍ണറുടെ നടപടിയില്‍ വീഴ്ചയില്ല.
10.41 am
- കക്ഷി ചേരാൻ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി തള്ളി
10.30 am
- മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിനെതിരായി ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സമർപ്പിച്ച സംയുക്ത ഹർജിയില്‍ വാദം കേള്‍ക്കുന്നു. ഹര്‍ജി പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച്. ഫഡ്‌നാവിസിന് വേണ്ടി മുകുള്‍ റോഹ്‌ത്തഗിയും അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങും ഹാജരായി. ത്രികക്ഷി സഖ്യത്തിനായി സിബലും സിങ്‌വിയും ഹാജരായി.