മുംബൈ: ഒരു കുടുംബത്തിലെ എട്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. 15കാരിയായ സുരേഖ രാജാറാം ദണ്ഡേക്കർ, 13കാരിയായ രേഖ രാജാറാം ദണ്ഡേക്കർ, എട്ട് വയസുള്ള രോഹിത് നാരായൺ ദണ്ഡേക്കർ എന്നിവരാണ് മരിച്ചത്. സുരേഖയോടൊപ്പം വസ്ത്രം കഴുകുന്നതിനിടെ സഹോദരങ്ങളും കുളത്തില്‍ വീഴുകയായിരുന്നു. ബീഡ് ജില്ലയിലെ പാർലി തഹസിൽ കുളത്തിലായിരുന്നു അപകടം സംഭവിച്ചത്. കുളത്തിന്‍റെ ആഴമേറിയ ഭാഗത്ത് പോയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
മഹാരാഷ്‌ട്രയിൽ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു - ബീഡ് ജില്ല
15കാരിയായ സുരേഖ രാജാറാം ദണ്ഡേക്കർ, 13കാരിയായ രേഖ രാജാറാം ദണ്ഡേക്കർ, എട്ട് വയസുള്ള രോഹിത് നാരായൺ ദണ്ഡേക്കർ എന്നിവരാണ് മരിച്ചത്.